കണ്ണൂർ

വെടിമരുന്ന് ശേഖരം കണ്ടെത്തി

കൂത്തുപറമ്പ്: അഞ്ചരക്കണ്ടിക്കടുത്ത വെൺമണലിൽ സംശയാസ്പദ നിലയിൽ വെടിമരുന്ന് ശേഖരം കണ്ടെത്തി. പി. റഹീമിന്റെ ഉടമസ്ഥതയിലുള്ള ചിക്കൻ സ്റ്റാളിൽ നിന്നാണ് 1.5 കിലോയോളം വെടിമരുന്ന് ശേഖരം കണ്ടെത്തിയത്. പുലർച്ചെ കട തുറക്കാൻ എത്തിയപ്പോഴാണ് റഹീമിന്റെ കടയിൽ സംശയാസ്പദമായ വസ്തു കണ്ടെത്തിയത്. ഉടൻതന്നെ കൂത്തുപറമ്പ് പെലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് വെടിമരുന്നാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തെ തുടർന്ന് കൂത്തുപറമ്പ് പൊലീസും ബോംബ് സ്ക്വാഡും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്തു. എസ്.ഐ. വി.വി, ദീപ്തി, സി.പി.ഒ മാരായ വി.കെ വിജിത്ത്, കെ അഷ്റഫ് , ബോംബ് സ്ക്വാഡ് എസ്.ഐ എം.സി ജിയാസ്, ഡോഗ് സ്ക്വാഡ് എസ്.ഐ ആർ. രദീപ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close