കണ്ണൂർ

കെ-റെയിൽ സാമൂഹിക ആഘാതപഠന ചോദ്യാവലിയിൽ സമുദായവും.

പ​യ്യ​ന്നൂ​ർ: കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം -കാ​സ​ർ​കോ​ട് അ​തി​വേ​ഗ റെ​യി​ൽ​വേ ഇ​ട​നാ​ഴി പ​ദ്ധ​തി സം​ബ​ന്ധി​ച്ച സാ​മൂ​ഹി​ക ആ​ഘാ​ത​പ​ഠ​ന​ത്തി​നു​ള്ള ചോ​ദ്യ​വ​ലി​യി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ സ​മു​ദാ​യം സം​ബ​ന്ധി​ച്ചും ചോ​ദ്യം. 17 പേ​ജു​ക​ളു​ള്ള ചോ​ദ്യാ​വ​ലി പ​ത്രി​ക​യി​ൽ ഭൂ​മി​യും താ​മ​സ​ക്കാ​രും ഏ​റ്റെ​ടു​ക്കു​ന്ന വ​സ്തു സം​ബ​ന്ധി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ ​ഒ​ന്ന് ഖ​ണ്ഡി​ക​യി​ൽ എ​ട്ടാ​മ​താ​യാ​ണ് സ​മു​ദാ​യം ചോ​ദി​ക്കു​ന്ന​ത്. സാം​സ്കാ​രി​കം, രാ​ഷ്ട്രീ​യം, സ​ർ​ക്കാ​ർ തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് സ​മു​ദാ​യ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ലം സം​ബ​ന്ധി​ച്ച പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യം പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ച​താ​യി പ​രാ​തി​യു​ണ്ട്.

സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​ന​ത്തി​ന് പ​യ്യ​ന്നൂ​ർ വി​ല്ലേ​ജി​ൽ ക​ണ്ട​ങ്കാ​ളി​യി​ലാ​ണ് പ​ഠ​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കേ​ണ്ടി വ​രു​ന്ന വീ​ടു​ക​ളി​ലാ​ണ് ആ​ദ്യം സ​ർ​വേ ന​ട​ത്തി​യ​ത്. കോ​ട്ട​യം ആ​സ്ഥാ​ന​മാ​യു​ള്ള കേ​ര​ള വ​ള​ന്‍റി​യ​ര്‍ ഹെ​ല്‍ത്ത് സ​ർ​വി​സ​സാ​ണ് കെ-​റെ​യി​ലി​നാ​യു​ള്ള സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​ന​ത്തി​നാ​യി പ​യ്യ​ന്നൂ​രി​ലെ​ത്തി​യ​ത്. പ​ദ്ധ​തി വ​രു​മ്പോ​ള്‍ ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ളെ നേ​രി​ല്‍ കാ​ണു​ക​യും വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും അ​വ​രു​ന്ന​യി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ കേ​ള്‍ക്കു​ക​യാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ലെ പ്ര​വ​ര്‍ത്ത​ന​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 22ാം വാ​ർ​ഡി​ലാ​ണ് രാ​വി​ലെ കോ​ഓ​ഡി​നേ​റ്റ​ർ സ​ജി ഇ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 25 വ​ള​ന്‍റി​യ​ർ​മാ​ർ ഫീ​ൽ​ഡ് സ​ർ​വേ​ക്കാ​യി എ​ത്തി​യ​ത്. 17 പേ​ജു​ള്ള ചോ​ദ്യാ​വ​ലി​യാ​ണ് സ​ർ​വേ​യി​ലു​ള്ള​ത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close