കണ്ണൂർ

പ്ലസ് ടു വിദ്യാര്‍ത്ഥി കടമ്പേരി ചിറയില്‍ മുങ്ങി മരിച്ചു

പ്ലസ് ടു വിദ്യാര്‍ത്ഥി തളിപ്പറമ്പ് കടമ്പേരി ചിറയില്‍ മുങ്ങി മരിച്ചു. കുറുമാത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ജിതിന്‍ (17) ആണ് മരിച്ചത്. തളിയില്‍ സ്വദേശിയാണ്.
ഇന്ന് രാവിലെ അഞ്ചരയോടെ ആയിരുന്നു സംഭവം. പിതാവ് ജയകൃഷ്ണനോട് ഒപ്പം കുളിച്ച് കൊണ്ടിരിക്കെ ചിറയില്‍ മുങ്ങി താഴുക ആയിരുന്നു. നാട്ടുകാര്‍ ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close