കണ്ണൂർ

പെരിയ ഇരട്ടക്കൊല; കെ.വി കുഞ്ഞിരാമനടക്കമുള്ള സി.പി.എം നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും.

കണ്ണൂര്‍ :പെരിയ ഇരട്ട കൊലക്കേസില്‍ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനടക്കമുള്ള സി.പി.എം നേതാക്കള്‍ ഇന്ന് എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാവും.സി.ബി.ഐ പ്രതി ചേര്‍ത്ത 5 പേരോടും നേരത്തെ ജാമ്യം ലഭിച്ച മൂന്നു പേരോടും ഇന്ന് കോടതിയില്‍ ഹാജരാവണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്നു. ജയിലിലുള്ള 16 പ്രതികളെയും കോടതിയില്‍ ഹാജരാക്കും.

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം എല്‍ എ യുമായ കെ.വി.കുഞ്ഞിരാമന്‍, ഉദുമ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.മണികണ്ഠന്‍, പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, ആലക്കോട് മണി, കെ.വി.ഭാസ്കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരാണ് ഇന്ന് കോടതിയില്‍ ഹാജരാവുക. കേസിലെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കുകയും പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്തുവെന്നാണ് കെ.വി കുഞ്ഞിരാമനെതിരെ ചുമത്തിയ കുറ്റം. ആകെയുള്ള 24 പ്രതികളില്‍ 16 പേര്‍ ഇപ്പോള്‍ ജയിലിലാണ്. ഇവരെയും കോടതിയില്‍ ഹാജരാക്കും.

സി.ബി.ഐ അറസ്റ്റ് ചെയ്ത 5 പേര്‍ കാക്കനാട് സബ് ജയിലിലും നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത 11 പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമാണുള്ളത്. കുറ്റപത്രത്തിന്‍റെ പകര്‍പ്പ് നല്‍കുന്നതടക്കമുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close