ഇരിട്ടി

കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആറളംഫാം ഒൻപതാം ബ്ലോക്കിൽ പൂക്കുണ്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാളികയം കോളനിയിലെ വാസു (37) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 9.30 യോടെയാണ് സംഭവം.

 

കാട്ടാന ആക്രമിച്ച് വഴിയിൽ കിടന്ന വാസുവിനെ ഫോറസ്റ്റിന്റെ റാപ്പിഡ് റെസ്പോൺസ് ടീം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close