കേരളം

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു..!!

 

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. മൂന്നാഴ്ച കൊണ്ട് ഒട്ടുമിക്ക ഇനങ്ങൾക്കും 10 മുതൽ 25 രൂപ വരെയാണ് കൂടിയത്. കഴിഞ്ഞയാഴ്ച വരെ പച്ചക്കറി മാർക്കറ്റിൽ കിലോയ്ക്ക് 77 രൂപയുണ്ടായിരുന്ന ക്യാരറ്റിന് ഇപ്പോൾ നൂറിനടുത്താണ് വില. ചില്ലറ വിപണിയിൽ എത്തുമ്പോഴേക്കും 115 നു മുകളിലെത്തുന്നു.
തക്കാളിയുടെ വില മൊത്തവിപണിയിൽ 20 ൽ നിന്നും 35 ലേക്ക് ഉയർന്നു.
ബീന്സിന്റെ വില 70 ലേക്ക് എത്തി. പാവയ്ക്കയ്ക്കും പയറിനുമൊക്കെ വില ഉയർന്നു. നവരാത്രി വ്രതം തുടങ്ങിയതും അയാൾ സംസ്ഥാനങ്ങളിലെ വിളനാശവുമാണ് വിലക്കയറ്റത്തിലേക്ക് നയിച്ചതെന്നാണ് കച്ചവടക്കാർ പറയുന്നത്.

വിളനാശം മൂലം പല പച്ചക്കറികൾക്കും കർണാടകത്തിലും തമിഴ് നാട്ടിലും കടുത്ത ക്ഷാമം നേരിടുന്നുണ്ട്.
രണ്ടാഴ്ചയെങ്കിലും വിലക്കയറ്റം തുടരുമെന്നാണ് വ്യാപാരികൾ പറയുന്നത്

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close