കേരളം
ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം
കോട്ടയം: ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചങ്ങനാശേരി വടക്കേക്കര പാലത്ര അലക്സ്(62) ആണ് മരിച്ചത്. ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് വൈകുന്നേരമാണ് സംഭവം. കൊച്ചി രാജഗിരി എഞ്ചിനിയറിംഗ് കോളജില്‍ പഠിക്കുന്ന മകള്‍ അന്‍സയെ യാത്രയാക്കാനാണ് അലക്സ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ട്രെയിനില്‍ മകളെ കയറ്റിയ ശേഷം തിരികെ ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിന്റെ ഇടയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അലക്സ് വീഴുന്നത് കണ്ട് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് അന്‍സയും പുറത്തേക്കു ചാടി. ഉടന്‍ തന്നെ ട്രെയിന്‍ അപായച്ചങ്ങല വലിച്ചു നിര്‍ത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലക്സിനെ രക്ഷിക്കാനായില്ല. അന്‍സയുടെ തലയ്ക്കാണു പരിക്ക്.