Uncategorized

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി

ചെന്നൈ: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി. അപ്പോളോ ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്റെ പി.എ എം.കെ റജുവാണ് പങ്കുവച്ചത്.

 

കോടിയേരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് എംഎല്‍എമാര്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അറിയിച്ചു. രണ്ട് ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്. നിരവധി പേരാണ് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.  സന്ദർശകർക്കു വിലക്ക് ഇപ്പോഴും തുടരുകയാണ്.ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാൽ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞിരുന്നു.

 

ആഗസ്റ്റ് 29നാണ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത്. 30-ാം തീയതി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടിയേരിക്കൊപ്പം അപ്പോളോ ആശുപത്രിയിൽ തന്നെ തുടരുകയാണ് എം.കെ റജുവും.

 

ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും ചെന്നൈയിലെത്തി സന്ദർശിച്ചിരുന്നു.ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ആഗസ്റ്റ് 28നാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. തുടര്‍ന്ന് എം വി ഗോവിന്ദനെ പുതിയ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close