Uncategorizedകണ്ണൂർകേരളം

വ്യത്യസ്തമായ പ്രതിഷേധം

കണ്ണൂർ : ഇന്ധനവില വർദ്ധനവിനെതിരെ പതിനാറുകാരനെ വ്യത്യസ്തമായപ്രതിഷേധം. സൈക്കിൾ സ്കൂട്ടറിന്റെ മാതൃകയിൽ നിർമ്മിച്ച്അത് ജില്ലാ ആസ്ഥാനമായ കണ്ണൂർ വരെ ഓടിച്ചാണ് പ്ലസ് വൺ വിദ്യാർത്ഥി പ്രതിഷേധം അറിയിച്ചത്.പുളിങ്ങോത്തെ മുനീർ സുലേഖ ദമ്പതികളുടെ മകനായ ഫാരീസ് ആണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തുവന്നത്. തന്റെ സൈക്കിൾ ബൈക്കിന്റെ മാതൃകയിൽ നിർമ്മിച്ചാണ് ഓടിക്കുന്നത.

ഈ നിർമ്മാണവും പൂർണമായും ഫാരീസ് ആണ് ചെയ്തത്.പഴയ ബൈക്ക്വിലകൊടുത്ത് വാങ്ങിയാണ്സൈക്കളിന്റെ മുൻഭാഗം നിർമ്മിച്ചത്.എല്ലാ പണികളും ആളുംഒറ്റയ്ക്കാണ് ഫാരിസ് ചെയ്തത്.ഇതിന് ആറായിരം രൂപയും ചിലവായി.വിലക്കയറ്റം കാരണം ജനം പൊറുതിമുട്ടി എന്നും ഇതിന് തന്നാലാവുന്നപ്രതിഷേധം അറിയിക്കുകയാണ് ലക്ഷ്യമെന്ന ഫാരീസ് പറഞ്ഞു. നാളെ രാവിലെ ചെറുപുഴയിൽ നിന്നുമാണ്പ്രതിഷേധ യാത്ര ആരംഭിക്കുന്നത്. മുന്നുദിവസംകൊണ്ട് കണ്ണൂരിൽ എത്താനാണ് പരിപാടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close