പാപ്പിനിശേരി : ദേശീയപാത പാപ്പിനിശേരി വേളാപുരത്ത് കാറില്‍ ബസിടിച്ച് കാര്‍ യാത്രികന് മരിച്ചു. കണ്ണൂര്‍ ദേശാഭിമാനിയിലെ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മയ്യില്‍ കയരളം സ്വദേശി ഇ.ടി ജയചന്ദ്രന് (46) ആണ് മരിച്ചത്. മാങ്ങാട്ടാണ് താമസം. ഇന്ന് രാവിലെ ഓഫിസിലേക്ക് വരവെ വേളാപുരത്താണ് അപകടം നടന്നത്. അമിതവേഗതയില്‍ വന്ന മാധവി ബസ് ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രനെ ഉടന്‍ കണ്ണൂര്‍ കൊയ്ലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരേതനായ കെ.എം രാഘവന് നമ്പ്യാരുടെയും എ.ടി യശോദയുടെയും മകനാണ്. ഭാര്യ: ജ്യോതി. മകള്‍: അനഘ. സഹോദരങ്ങള്‍: രാജന് (കൊളച്ചേരി), ശോഭന (കയരളം), ലളിതകുമാരി (നാറാത്ത്). മൃതദേഹം കൊയിലി ആശുത്രിയിൽ.
Related Articles
Check Also
Close-
തളിപ്പറമ്പിൽ വാതിലിന്റെ ലോക്ക് തകർത്ത് സ്വർണ്ണം കവർന്നു.
January 7, 2022