കണ്ണൂർ

വാരംകടവിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ തെരുവ്നായകൾ കൂട്ടമായി ആക്രമിച്ചു

നാറാത്ത്: കണ്ണാടിപ്പറമ്പ് വാരം കടവിൽ തെരുവുനായകൾ കൂട്ടത്തോടെ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ചു. വാരം കടവിലെ കല്ലറ പുരയിൽ കുഞ്ഞാമിനയുടെ മകൻ കെ.പി ഹനസ്സ് ( 26)നാണ് നായകളുടെ അക്രമണത്തിൽ പരിക്കേറ്റത്.

റോഡിലൂടെ നടന്നുപോകുന്നതിനിടയിൽ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരം കടവ്, തക്കാളി പീടിക ഭാഗങ്ങളിൽ റോഡിനിരുവശങ്ങളിലും അറവുമാലിന്യം തള്ളുന്നതാണ് നായകൾ പെരുകുന്നതിനിടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.

വാരം കടവിലും അനുബന്ധ പ്രദേശങ്ങളിലും രൂക്ഷമായ തെരുവുനായശല്യം മൂലം ജനങ്ങൾ പൊരുതിമുട്ടിയിരിക്കയാണെന്ന് നാറാത്ത് മുൻ പഞ്ചായത്തംഗം കെ. ശ്രീജിത്ത് പറഞ്ഞു.

സ്റ്റെപ്പ് റോഡ് മുതൽ വാരം കടവ് വരെ അങ്ങിങ്ങായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടണം. ഇതിനായി ജാഗ്രതാസമിതികൾ രുപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close