കണ്ണൂർ

പയ്യന്നൂർ നഗരസഭ മണിയറ, മുതിയലം ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം

പയ്യന്നൂർ:  നഗരസഭ പരിധിയിലെ മണിയറ, മുതിയലം ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം.മണ്ണിടിച്ചിലും മഴക്കെടുത്തിയും വീടുകൾക്കും, കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കാനായി മുക്കൂട്ടിലെ മനോഹരൻ, മനോജ് , മണിയറയിലെ രമേശൻ , തമ്പാൻ മുതിയലത്തെ ജനാർദ്ദനൻ എന്നിവരുടെ വീടുകൾക്കും, മുക്കൂട് മുത്തപ്പൻ ക്ഷേത്ര കെട്ടിടത്തിനും , മുക്കൂട് ചന്ദ്രമതിയുടെ ആലയ്ക്കും, ജൈവഗ്രാമത്തിന്റെയും മണ്ണിടിഞ്ഞുവീണു.

മണിയറ സന്തോഷ്, രമേശൻ എന്നിവരുടെ വീടിന്റെ മതിലുകളും തകർന്നു .മുക്കൂട് പുഴ കരകവിഞ്ഞൊഴുങ്ങി . അമ്പലത്തറ – മണിയറ മാതമംഗലം റോഡ് മണിയറ പാലം നിർമ്മാണത്തിനായി കൊണ്ടുവന്ന ഉപകരണങ്ങൾ വെള്ളത്തിനടിയിലായി.

പ്രദേശവാസികളോട് ജാഗ്രത പാലിക്കണമെന്നും, നാശനഷ്ടം സംഭവിച്ച വീടുകൾ സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വില്ലേജ് അധികൃതരോട് ചെയർപേഴ്സൺ ആവശ്യപ്പെടുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close