ഇരിട്ടി

60 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

60 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തു. ഉളിക്കൽ കെ ആർ പറമ്പ് സ്വദേശി ഇ. റോയിയെ (34) യാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന എളയാവൂർ വൈദ്യർപീടിക സ്വദേശി ഷഗിൽ രക്ഷപ്പെട്ടു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഷഗിലിന്റെ വീട്ടിൽ നിന്നാണു കഞ്ചാവ് പിടിച്ചെടുത്തത്. 50,000 രൂപയും പൊലിസ് കണ്ടെടുത്തു. എസ്.ഐ മഹിജൻ, എ.എസ്.ഐ അജയൻ, സി.പി.ഒ മാരായ അജിത്ത്, മഹേഷ്, മിഥുൻ, ഷിജിൽ എന്നിവരും സംഘത്തിലുണ്ടായിന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close