ഇരിട്ടികണ്ണൂർ

അതിർത്തിയിലെ വീടുകൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും സന്ദർശിച്ചു.

കൂട്ടുപുഴ  : അതിർത്തിയിലെ വീടുകൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും സന്ദർശിച്ചു. കുടിയിറക്ക് ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങളെ സംഘം ആശ്വസിപ്പിച്ചു. കേരള-കർണാടക അതിർത്തിയിൽ താമസിക്കുന്ന മാക്കൂട്ടം പുഴയോരത്തെ
4 കുടുംബങ്ങളുടെ വീടാണ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ്റ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്.

വർഷങ്ങളായി ഇവിടെ താമസിച്ചു വരുന്ന കുടുംബങ്ങളെ ഇവർ ആശ്വസിപ്പിച്ചു. ഇവരെ ഇവിടെ തന്നെ നിലനിർത്താൻ ആവശ്യമായ നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നദീജ സാദിഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജി നടുപറമ്പിൽ, മേരി റെജി ,ജോണി ജോണി, വി ശോഭ, തുടങ്ങിയവരാണ് ഇവിടെ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close