കണ്ണൂർ

യാത്രക്കാരിക്ക് അപസ്മാരം: ആശുപത്രിയിലേക്ക് ബസ് ഓടിച്ചു കയറ്റി ഡ്രൈവർ

വടകര : ദേശീയ പതയോരത്തെ ആശുപത്രിയിലേക്ക് ഇരച്ച് കയറി സ്വകാര്യ ബസ്. യാത്രക്കാരുമായി ബസ് കുതിച്ചെത്തുന്നത് കണ്ട് ആശുപത്രിയിൽ എത്തിയവരും രോഗികളും ഉൾപ്പെടെ കണ്ടു നിന്നവർ അന്താളിച്ച് നിന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കൃതിക എന്ന് പേരുള്ള സ്വകാര്യ ബസ്സാണ് യുവതിക്ക് പൊടുന്നനെ അപസ്മാരമുണ്ടായപ്പോൾ പാർക്കോ ആശുപത്രിയിലേക്ക് കുതിച്ചെത്തിയത്. വടകര ബസ് സ്റ്റാൻ്റിൽ നിന്ന് കയറിയ റസ്മിയ (27) യാണ് അസ്വസ്ഥയായി കുഴഞ്ഞു വീണത്.

യാത്രക്കാരും ബസ് തൊഴിലാളികളും ചേർന്ന് രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. യുവതി സുഖം പ്രാപിച്ചു വരുന്നതായും ബന്ധുക്കൾ എത്തിയ ശേഷം അവർക്കൊപ്പം വീട്ടിലേക്ക് വിടാൻ കഴിയുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ബസ് ഡ്രൈവറെയും ജീവനക്കാരെയും യാത്രക്കാരും നാട്ടുകാരും അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close