കണ്ണൂർ

സ്റ്റാർട്ട് ചെയ്യുമ്പോൾ തീ പടർന്ന് സ്കൂട്ടർ കത്തിനശിച്ചു

മമ്പറം ∙ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോൾ തീ പടർന്ന് കത്തിനശിച്ചു. ടെലിഫോൺ എക്സ്ചേഞ്ച് റോഡിലാണ് മമ്പറം ഇംഗ്ലിഷ് മീഡിയം സ്കൂൾ അധ്യാപിക തിരുവമ്പാടി ക്ഷേത്രത്തിന് സമീപത്തെ രേഷ്മയുടെ സ്കൂട്ടർ കത്തി നശിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മമ്പറത്ത് ഡോക്ടറെ കാണാൻ രേഷ്മയെയും കൊണ്ട് മകൻ എൻ.വി.അമലാണ് എത്തിയത്. രേഷ്മയെ ടൗണിന് സമീപം ഇറക്കി ടെലിഫോൺ എക്സ്ചേഞ്ച് റോഡിൽ പാർക്ക് ചെയ്തു.

വീട്ടിലേക്ക് തിരികെ പോകാൻ അമൽ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോൾ തീപ്പൊരി ചിതറുകയും തീ പടർന്ന് കത്തുകയുമായിരുന്നു. നാട്ടുകാരും കൂത്തുപറമ്പിൽ നിന്ന് എത്തിയ ഫയർഫോഴ്സുമാണ് തീയണച്ചത്. ഇതിനടുത്ത് ബൈക്കുകളും കാറും ഓട്ടോറിക്ഷയും നിർത്തിയിട്ടിരുന്നു. സ്കൂൾ വിട്ടതിനാൽ വിദ്യാർഥികളും വഴി നടന്നു പോകുന്നുണ്ടായിരുന്നു. പെട്രോൾ ടാങ്കിലേക്ക് തീ പടരാതിരുന്നതാണ് ആശ്വാസമായത്. പിണറായി പൊലീസിൽ വിവരമറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close