കണ്ണൂർ

ഹോസ്റ്റലിലെ വിദ്യാർഥിനികൾക്കു പീഡനം; 3 േകസുകളിലായി 2 പേർ അറസ്റ്റിൽ

കണ്ണൂർ ∙ വളപട്ടണം സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥിനികൾക്കു പീഡനം. മൂന്നു കേസുകളിലായി ഹോസ്റ്റൽ പാചകക്കാരനും പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തും അറസ്റ്റിൽ. വേങ്ങാട് ഉൗർപ്പള്ളി സ്വദേശി വിജിത്ത്(36), കല്ലടത്തോടിലെ സ്നേഹൽ(41) എന്നിവരെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലിലെ 3 വിദ്യാർഥിനികളാണു പരാതി നൽകിയത്. രണ്ടു വിദ്യാർഥിനികളുടെ പരാതിയിലാണ് വിജിത്ത് അറസ്റ്റിലായത്. മറ്റൊരു വിദ്യാർഥിനിയുടെ പരാതിയിലാണ് സ്നേഹലിനെ അറസ്റ്റ് ചെയ്തത്.

മൂന്നാമത്തെ പെൺകുട്ടി പീഡനത്തിനിരയായത് ഹോസ്റ്റലിൽ വച്ചല്ല. അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം ഇവർ പഠിക്കുന്ന സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണു പീഡന വിവരം പുറത്തു പറയുന്നത്. കൗൺസിലർ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് വളപട്ടണം പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയായിരുന്നു. എഎസ്പി വിജയ് ഭാരത് റെഡ്ഢിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

പാചകക്കാരനായ വിജിത്തിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ നിർദേശം നൽകി. ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ ഹോസ്റ്റൽ സന്ദർശിച്ച് ജീവനക്കാരിൽ നിന്നു മൊഴി രേഖപ്പെടുത്തി. പരാതിക്കാരിൽ നിന്നു വിവരങ്ങൾ ആരാഞ്ഞു. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റലിലെ താമസക്കാരായ മറ്റു കുട്ടികളുടെ മൊഴി കൂടി രേഖപ്പെടുത്താൻ പട്ടികജാതി വികസന ഓഫിസർക്ക് കമ്മിഷൻ നിർദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close