ഇരിട്ടി

ഉളിക്കൽ ഗവ: ഹയർസെക്കന്ററി സ്കൂളിൽ പ്രവേശനോത്സവവും സ്കൂൾ ബസ് ഉദ്ഘാടനവും നടത്തി.

ഉളിക്കൽ: ഉളിക്കൽ ഗവ: ഹയർസെക്കന്ററി സ്കൂളിൽ ബഹു. ഇരിക്കൂർ എം. എൽ. എ അഡ്വ: സജീവ് ജോസഫ് നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 21 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസിന്റെ ഉദ്ഘാടനവും 2022-23 വർഷത്തെ പ്രവേശനോത്സവ പരിപാടിയും ഇന്ന് രാവിലെ 9 മണിക്ക് ഇരിക്കൂർ എം. എൽ. എ അഡ്വ: സജീവ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ഒ. എസ് അധ്യക്ഷത വഹിച്ചു.

വിമുക്തി മിഷൻ ഇരിട്ടി എക്സൈസ് റേഞ്ച് കീഴിലുള്ള രണ്ട് സ്കൂളുകളുകളെ തിരഞ്ഞെടുത്ത ആ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ലഹരി വിരുദ്ധ സന്ദേശ സ്റ്റിക്കർ വിതരണം ചെയ്യുന്നതിന് ഔപചാരികമായ ഉദ്ഘാടനം ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫ് വിദ്യാർത്ഥി മോഹൻദാസ് നൽകി നിർവഹിച്ചു. പുതിയതായി വന്ന കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തു.

പ്രിൻസിപ്പാൾ പി.കെ.ഗൗരി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, പഞ്ചായത്ത് മെമ്പർ രതിഭായി ഗോവിന്ദൻ, പി.ടി.എ പ്രസിഡണ്ട് റോയി പുളിക്കൽ, മുൻ ഹെഡ്മിസ്ട്രസ് വിമല കെ, വൈസ് പ്രസിഡണ്ട് കെ. വി. ഷാജി, പി.ടി.എ പ്രസിഡണ്ട് ബിന്ദു സജി, എച്ച്.എസ്.എസ് പ്രതിനിധി ലോറൻസ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് പി.പി, ഹെഡ്മിസ്ട്രസ് വാസന്തി കെ എന്നിവർ ആശംസ അറിയിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close