കേരളം

ശാന്തന്‍പാറയില്‍ 15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

ഇടുക്കി :  ശാന്തന്‍പാറയില്‍ 15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. പൂപ്പാറ സ്വദേശികളായ പ്രതികളെ തമിഴ്‌നാട്ടില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ പിടിയിലായ രണ്ടുപേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഇതോടെ പിടിയിലായവരുടെ ആകെ എണ്ണം ഏഴായി.

പെണ്‍കുട്ടിയുടെ സുഹൃത്ത് കൂടിയായ 22 കാരനാണ് പ്രതികളിലൊരാള്‍. സംഭവത്തിന് ശേഷം രണ്ട് പേര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസിന് ആദ്യം തന്നെ വിവരം ലഭിച്ചിരുന്നു. ഇവരെയാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ അറസ്റ്റിലായവരില്‍ കൗമാരപ്രായക്കാരായ രണ്ട് പേരുമുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തേയിലത്തോട്ടത്തില്‍ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പൂപ്പാറ സ്വദേശികളാണ് ആക്രമിച്ചത്.

സംഭവത്തില്‍ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. തോട്ടം തൊഴിലാളി മേഖലയില്‍ ജോലിക്കായി മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പതിനഞ്ചു വയസുള്ള പെണ്‍കുട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close