ഇരിട്ടി
ആദിവാസി കോളനികളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടയുടെ ജില്ലാതല ഉദ്ഘാടനം കിഴ്പ്പള്ളിയിൽ നടന്നു
ആദിവാസി കോളനികളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടയുടെ ജില്ലാതല ഉദ്ഘാടനം കിഴ്പ്പള്ളിയിലെ 18-ാം നമ്പർ റേഷൻ കടയിൽ പൊതുവിതരണ ഉപഭോക്തൃ ലീഗൽ മെട്രാളജി വകുപ്പ് മന്ത്രി അഡ്വ: ജി.ആർ അനിൽ നിർവ്വഹിച്ചു. പൊതു വിതരണ കന്മീഷണർ ഡേ: ഡി. സജിത്ത് ബാബു IAS സ്വാഗതം പറഞ്ഞ പരിപാടിയിൽ പേരാവൂർ MLA അഡ്വ: സണ്ണി ജോസഫ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി കുര്യൻ, കെ.വേലായുധൻ, രാജു .ഇ.സി, വി. ശോഭ , വൽസ ജോസ് ,ബാബുരാജ് പായം, തോമസ് വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.