ഇരിട്ടി

ഇരിക്കൂർ മണ്ഡലം ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു

ഉളിക്കൽ: ഇരിക്കൂർ മണ്ഡലം ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ഇരിട്ടി ഇലക്ട്രിക്കൽ ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇൻചാർജ് സി കെ രതീഷ് സ്വാഗതം പറഞ്ഞു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: റോബർട്ട് ജോർജ് അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ ഡോക്ടർ കെ. വി . ഫിലോമിന, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. സി ഷാജി, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സാജു സേവ്യർ, ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടെസ്സി ഇമ്മാനുവൽ,  നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടംപള്ളി, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോജി കന്നിക്കാട്ട്, ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ചന്ദ്രശേഖരൻ, ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  വി.പി. മോഹനൻ, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്   നസിയത്ത് ടി.സി., കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിസി ഒ.എസ്, ഉളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആയിഷ ഇബ്രാഹിം, സിപിഐഎം പ്രതിനിധി പി കെ ശശി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധി ടോമി ജോസഫ്, ജെ. ഡി. എസ്  പ്രതിനിധി ബാബുരാജ് ഉളിക്കൽ, സി പി ഐയുടെ പ്രതിനിധി  നാരായണൻ കെ. ഡി. ബിജെപിയുടെ പ്രതിനിധി  ദിലീപ്കുമാർ, മുസ്ലിം ലീഗ് പ്രതിനിധി എ.അഹമ്മദ്കുട്ടി ഹാജി, കെ.സി.എം പ്രതിനിധി  കുര്യാക്കോസ് കുമ്പുങ്കൽ, കെ.സി.ജെ പ്രതിനിധി തോമസ് അപ്രേം, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഉളിക്കൽ അസിസ്റ്റൻറ് എൻജിനീയർ വേണു.കെ.ജി നന്ദി പ്രകാശിപ്പിച്ചു. റീചാർജിംഗി നെക്കുറിച്ച് ആശങ്കകളില്ലാതെ കേരളത്തിലങ്ങോളമിങ്ങോളം വൈദ്യുത വാഹനങ്ങളിൽ സുഖമമായി യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് കെഎസ്ഇബി ലിമിറ്റഡ് 1,227 ചാർജിങ് സെൻററുകൾ ഉൾക്കൊള്ളുന്ന വിപുലമായ ചാർജിംഗ് ശൃംഖല രൂപകൽപ്പന ചെയ്തിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ 91 സ്ഥലങ്ങളിലായി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തന സജ്ജമാക്കി. ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ഇരിക്കൂർ, ഉളിക്കൽ,  ശ്രീകണ്ഠപുരം, ചെമ്പേരി, ആലക്കോട് എന്നിങ്ങനെ  അഞ്ച് ചാർജിംഗ്  സ്റ്റേഷനുകളാണ് പ്രവർത്തന സജ്ജമാക്കിയത്. ഇരിക്കൂർ മണ്ഡലം ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം ആണ് ഉളിക്കൽ ബസ്റ്റാൻഡ് പരിസരത്ത് നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close