ഇരിട്ടികണ്ണൂർചരമം

കോൾടാക്സി ഓട്ടോ ഇടിച്ച് മരിച്ചു.

ഉരുവച്ചാൽ : നെല്ലൂന്നിയിൽ ഇന്നലെ രാത്രി കോൾ ടാക്സി ഓട്ടോ ഇടിച്ച് മരിച്ചു. നെല്ലൂന്നി താഴെ പഴശ്ശിയിലെ കുഞ്ഞിക്കണ്ടി വിനോദ് ഭവനിൽ രാജീവൻ (48) ആണ് മരിച്ചത്. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി ബൈക്കിൽ പോവാനുള്ള ഒരുക്കത്തിനിടെ മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ടാക്സി ഇടിക്കുകയായിരുന്നു. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.മൃതദേഹം പരിയാരം മെഡിക്കൽക്കേളെജിലേക്ക് മാറ്റി. അപകടം വരുത്തി നിർത്താതെ പോയ വാഹനം മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യ. ലത. മകൻ: ജീവൻ രാജ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close