കണ്ണൂർ

കാർ ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ച് ഏഴുപേർക്ക് പരിക്കേറ്റു.

പഴയങ്ങാടി: പഴയങ്ങാടി പാലത്തിനടുത്ത് അമിതവേഗത്തിൽ വന്ന കാർ ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് തൃക്കരിപ്പൂരിലേക്ക് പോവുകയായിരുന്ന കാർ താവം ഭാഗത്തേക്ക് പോവുകയായിരുന്ന ഒട്ടോറിക്ഷയിലും രണ്ട് സ്കൂട്ടറുകളിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോഡ്രൈവർ വെങ്ങരയിലെ കെ.വി. രാജീവൻ (51), സ്കൂട്ടർ യാത്രക്കാരായ കൊട്ടിലയിലെ നിരിച്ചൻ പ്രീത (49), മകൻ പ്രഭിൻ (29), കോലത്ത് വയലിലെ ഷൗക്കത്ത് അലി, (47), ഷഹാന (17), മുരുകൻ (46), ഖമറുദ്ദീൻ (47) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതക്കുരുക്ക് അനുവപ്പെട്ടു. കണ്ണപുരം പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close