കണ്ണൂർ

യുക്രൈനിൽനിന്നുള്ള 11 വിദ്യാർഥികൾ കണ്ണൂരിലെത്തി

യുക്രൈനിൽ നിന്ന് ഡൽഹിയിലെത്തിയ 11 വിദ്യാർഥികൾ ചൊവ്വാഴ്ച അർധരാത്രി 12.10ഒാടെ കണ്ണൂർ വിമാനത്താവളത്തിലെത്തി. ഗോവയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇവരെത്തിയത്. പേരാമ്പ്ര സ്വദേശിനി ആര്യ പ്രകാശ്, ലെനിൻ (വയനാട്), ദിൽഷ (മാലൂർ), നവ്യ, അക്സ (രണ്ടു പേരും കണിച്ചാർ), അൽക്ക ജാനറ്റ് (നിലമ്പൂർ), ഹൃതിക് കൃഷ്ണ (കോഴിക്കോട്), അശ്വിൻ (മാഹി), അർസാദ്(കൊണ്ടോട്ടി), മുഹമ്മദ് ഇല്യാസ് (കുറ്റ്യാടി), മിഥുൻ (കാഞ്ഞങ്ങാട്) എന്നിവരാണെത്തിയത്.

ഇവരെ വീടുകളിലെത്തിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ സജ്ജമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close