കണ്ണൂർ

സോളർ വിളക്കുകൾ മിഴിയടച്ച് മൂന്ന് വർഷം

പഴയങ്ങാടി∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുളള  വയലപ്ര പാർക്കിലേക്കുളള ചെമ്പല്ലിക്കുണ്ട് റോഡിലെ സോളർ വിളക്കുകൾ  മിഴിയടച്ച് മൂന്ന് വർഷം. ലക്ഷങ്ങൾ ചെലവഴിച്ച് ഡിടിപിസി സ്ഥാപിച്ച സോളർ വിളക്കുകൾ  പലയിടത്തും  നിലം പൊത്തിയ അവസ്ഥയാണ്. ഒരു വിളക്ക് തൂണിൽ പോലും ബാറ്ററി  ഇല്ല. മറ്റ് തെരുവ് വിളക്കുകൾ ഇല്ലാത്ത ഈ പ്രദേശത്ത് സോളർ  വിളക്കുകൾ  ഏറെ ഗുണം ചെയ്തിരുന്നു.

എന്നാൽ അധികൃതരുടെ തികഞ്ഞ അനാസ്ഥ കാരണം  ബാറ്ററികൾ മോഷണം  പോയപ്പോൾ ഒരു പരാതി കൊടുക്കാൻ പോലും ആരും ഉണ്ടായില്ല. ഇതോടെ ഈ പദ്ധതി തന്നെ അവതാളത്തിൽ ആയി. വളവ് തിരുവുകൾ ഏറെയുളള പുഴയോര റോഡിൽ രാത്രി കാലങ്ങളിൽ വെളിച്ചം തീരെ ഇല്ലാത്തതിനാൽ ആളുകൾ അപകടത്തിൽ പെടുന്നുണ്ട്. വെളിച്ച മില്ലത്താതിനാൽ അസമയങ്ങളിൽ വാഹനങ്ങളിലും മറ്റും ആളുകളെത്തുന്നുണ്ട്. ലഹരി മാഫിയയുടെ ഇട വഴിയായും  ഈ റോഡ് മാറുന്നുണ്ട്.  അടിയന്തിരമായി വെളിച്ചം  എത്തിക്കാൻ നടപടി വേണം എന്നാണ് നാട്ടുകാർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close