ഇരിട്ടി

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് – ദ്വിദിന ക്യാമ്പ് ആരംഭിച്ചു.

കേളകം: സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്‍റെ ആദ്യ അവധിക്കാല ക്യാമ്പ് കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി റ്റി അനീഷ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ച് നടത്തുന്ന ക്രിസ്മസ് ക്യാമ്പ് 30, 31 തിയ്യതികളിലാണ് നടക്കുന്നത്. പോലീസ് ഓഫിസര്‍ സുമേഷ് പതാക ഉയര്‍ത്തി. പിടിഎ വൈസ് പ്രസിഡന്‍റ് സജീവന്‍ എം പി അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഫാ. വര്‍ഗീസ് പടിഞ്ഞാറേക്കര അനുഗ്രഹപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ സുനിത രാജു, പ്രിന്‍സിപ്പാള്‍ എന്‍ ഐ ഗീവര്‍ഗീസ് , സ്റ്റാഫ് പ്രതിനിധി സോണി ഫ്രാന്‍സിസ്, പൂര്‍വ്വാധ്യാപകന്‍ ഇ പി ഐസക് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു, കമ്യൂണിറ്റി പോലീസ് ഓഫീസേഴ്സ് ആയ ജോബി ഏലിയാസ്, അശ്വതി കെ ഗോപിനാഥ്, അധ്യാപകരായ മേരി എന്‍ ടി, സനില എന്‍, അനൂപ് കുമാര്‍ പി വി, അലീന തോമസ്, ജെസ്റ്റിന്‍ ജോസഫ്, പയനിയര്‍ സ്റ്റുഡന്‍സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close