കണ്ണൂർ

കണ്ണൂർ സ്വദേശിയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മൗവ്വഞ്ചേരി ഇരിവേരി പുന്നത്തില്‍ പുരയില്‍ പരേതനായ കാദറിന്റെ മകന്‍ അസ്ലാമിനെ(42)യാണ് എസ്.ജി പാളയത്തുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

എസ്. ജി പാളയത്തുള്ള കടയില്‍ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച പെരുന്നാള്‍ ദിവസ അവധിയായതിനാല്‍ താമസസ്ഥലത്തായിരുന്നു അസ്ലം. നാട്ടില്‍ നിന്നും ബന്ധുക്കള്‍ അസ്ലാമിനെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തത്തതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ സുഹൃത്തുക്കളെ വിവരമറിയിക്കുകയും സുഹൃത്തുക്കൾ താമസ സ്ഥലത്ത് എത്തി പരിശോധിക്കുകയും ചെയ്തപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മലയാളി സംഘടനകളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: ഖദീജ, ഭാര്യ: സാബിറ. രണ്ടു കുട്ടികളുണ്ട്. സംസ്‌കാരം ഇരിവേരി ജുമാ മസ്ജിദില്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close