കേരളം

തോട്ടപ്പള്ളി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥിയെ കാണാതായി

ആലപ്പുഴ: തോട്ടപ്പള്ളി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥിയെ കാണാതായി. കായംകുളം കൃഷ്ണപുരം പനയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും രാധാമണിയുടെയും ഏകമകന്‍ ദേവനാരായണനെയാണ് (19) ഒഴിക്കില്‍പ്പെട്ട് കഴിഞ്ഞദിവസം കാണാതായത്.

മധുരയില്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥിയാണ്. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു ദേവനാരായണന്‍. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വൈകിട്ടോടെ പുഴയില്‍ കുളിക്കാനിറങ്ങുന്നതിനിടെ മൂവരും അപകടത്തില്‍പ്പെടുകയായിരുന്നു. ദേവനാരയണനൊപ്പം ഉണ്ടായിരുന്ന റിബിന്‍, ദിഖില്‍ എന്നിവരെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി കരക്കെത്തിച്ചു. എന്നാല്‍ ദേവനാരായണനെ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close