കേരളം

കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും കുട്ടി മരിക്കുകയും ചെയ്ത സംഭവത്തിൽ അമ്മയെ കോടതി വെറുതെ വിട്ടു

കൊല്ലം:കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും സംഭവത്തിൽ കുട്ടി മരിക്കുകയും ചെയ്ത കേസിൽ യുവതിയെ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി വെറുതേ വിട്ടയച്ചു. ആറുമാസം മാത്രം പ്രായമുള്ള കുട്ടിയുമായി കിണറ്റിൽ ചാടിയ സുകന്യയെയാണ് കോടതി വെറുതേ വിട്ടത്.

കുഞ്ഞിനെ മനപ്പൂർവം കൊലപ്പെടുത്തിയെന്നായിരുന്നു പ്രതിക്കെതിരെയുള്ള പ്രധാന ആരോപണം. എന്നാൽ ഇക്കാര്യം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതിരുന്നതിനാലാണ് സുകന്യയെ കോടതി വെറുതേ വിട്ടയച്ചത്. 2013 ഒക്ടോബർ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്താണ് വിധി പ്രസ്താവിച്ചത്. ഭർത്താവിന്റെയും ഭർത്തൃമാതാവിന്റെയും പീഡനം കാരണം കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെയും കുട്ടിയെയും കരയ്ക്ക് എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചുവെന്നും സുകന്യ ആത്മഹത്യാകുറിപ്പ് എഴുതി വച്ചിരുന്നത് കണ്ടെത്തിയെന്നും ആരോപിച്ചാണ് കേസെടുത്തിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close