കേരളം

കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികള്‍ക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു

കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികള്‍ക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് കുട്ടികള്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഷവര്‍മ കേസില്‍ ചികിത്സയിലുള്ളവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരുടേയും നില ഗുരുതരമല്ല.

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ മാസം വീണ്ടും ഷിഗെല്ല വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് നഗരത്തിലെ പുതിയാപ്പയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗവ്യാപനമുണ്ടായിട്ടില്ലെന്നും ഒരാളില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെയാണ് പുതിയാപ്പ സ്വദേശിയില്‍ രോഗം സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close