സ്പോർട്സ്

എട്ട് ഓവറിൽ കളി അവസാനിപ്പിച്ച് സണ്‍റൈസേഴ്സ്

ആര്‍സിബി നേടിയ 68 റണ്‍സ് 8 ഓവറില്‍ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് 28 പന്തില്‍ 47 റണ്‍സ് നേടിയ അഭിഷേക് വര്‍മ്മയാണ് അതിവേഗത്തില്‍ സ്കോറിംഗ് നടത്തി ചെറിയ സ്കോര്‍ മറികടക്കുവാന്‍ സണ്‍റൈസേഴ്സിനെ സഹായിച്ചത്. താരം ഹര്‍ഷല്‍ പട്ടേലിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ കെയിന്‍ വില്യംസണ്‍ 16 റണ്‍സും രാഹുല്‍ ത്രിപാഠി 3 പന്തില്‍ 7 റണ്‍സും നേടി വിജയ റണ്‍സ് നേടി. 8 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close