Uncategorized

പ്രസവത്തിനിടെ ആൺകുഞ്ഞ് മരിച്ചു; വേദന പങ്കുവെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പ്രസവത്തിനിടെ മരിച്ച കുട്ടിയെ കുറിച്ച് ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വേദനാജനകമായ കുറിപ്പ്. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞാണ് പ്രസവത്തിനിടെ മരിച്ചത്. പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ താരം അറിയിച്ചു

ഞങ്ങളുടെ മകൻ മരിച്ച വിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കൾക്കും വലിയ വേദനയാണിത്. ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ നിമിഷത്തിൽ ഞങ്ങൾക്ക് അതിജീവിക്കാനുള്ള ശക്തി നൽകുന്നത്. ഈ നഷ്ടത്തിൽ ഞങ്ങളെല്ലാം തകർന്നിരിക്കുകയാണ്. പ്രിയപ്പെട്ട മകനെ നീ ഞങ്ങളുടെ മാലാഖയായിരുന്നു. എന്നും ഞങ്ങൾ നിന്നോടൊപ്പമുണ്ട് എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ കുറിപ്പ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close