കണ്ണൂർ

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട ; ഒന്നര കോടിയുടെ സ്വര്‍ണ്ണം പിടിച്ചു

കോഴിക്കോട് : കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ വന്‍ സ്വര്‍ണ്ണവേട്ട. 3 യാത്രക്കാരില്‍ നിന്നായി ഒന്നര കോടിയുടെ സ്വര്‍ണ്ണം പിടിച്ചു.  3 കാരിയര്‍മാര്‍ അടക്കം 10 പേര്‍ പിടിയിലായി. ദുബായില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി അഫ്രുദീന്‍, ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ഇ.കെ. ആബിദ്, മലപ്പുറം വഴിക്കടവ് സ്വദേശി എടത്തൊടിക ആസിഫലി എന്നിവരാണ് ആദ്യം അറസ്റ്റിലായത്

ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തിയ 2.675 കിലോ സ്വര്‍ണ്ണവും പിടികൂടി. കൂട്ടിക്കൊണ്ടുപോകാനെത്തിയ 3 കാറുകളും പിടിച്ചെടുത്തു. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ 15 കാരിയര്‍മാരാണ് ഇതിനകം തുടര്‍ച്ചയായി പൊലീസ് വലയിലാകുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ 12 കിലോ സ്വര്‍ണ്ണമാണ് പൊലീസ് പിടിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close