സിനിമ

ഭീഷ്മപർവം ട്രെയിലറെത്തി: ക്ലാസ് എന്ന് ആരാധകർ

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മപർവ’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ മാസ് ഡയലോഗുകളാണ് ട്രെയ്‌ലറിന്റെ മുഖ്യ ആകര്‍ഷണം. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. അന്തരിച്ച അഭിനേതാക്കളായ കെപിഎസി ലളിത, നെടുമുടി വേണു എന്നിവരെയും ട്രെയിലറിൽ കാണാം.

ഭീഷ്മപർവത്തിന്റെ ട്രെയിലർ പുറത്തിറങ്ങുന്നതിന്റെ സൂചനകളൊന്നും അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായി അർധരാത്രിയിൽ റിലീസ് ചെയ്യുകയായിരുന്നു. മണിക്കൂറുകൾക്കകം 6 ലക്ഷത്തിലധികം പ്രേക്ഷകരെയും ട്രെയിലർ സ്വന്തമാക്കിക്കഴിഞ്ഞു.

ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീഷ്മപർവം’. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം: സുഷിൻ ശ്യാം, അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

നാദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായർ, മാല പാർവതി, കോട്ടയം രമേശ്, പോളി വൽസൻ തുടങ്ങിയവരും ‘ഭീഷ്മപർവത്തിൽ അണിനിരക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close