കണ്ണൂർ

കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്തിന് രണ്ട് ദേശീയ അവാർഡ് തിളക്കം

2022 വർഷത്തെ ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് അവാർഡ് (സിഎഫ്ജിപിഎ), നാനാജി ദേശ്മുഖ് രാഷ്ടീയ ഗൗരവ് ഗ്രാമസഭാ പുരസ്‌കാരം (എൻഡിആർജിജിഎസ്പി) എന്നീ ദേശീയ പുരസ്‌കാരങ്ങളുടെ തിളക്കത്തിൽ കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്ത്. 2021 ൽ ലഭിച്ച ദേശീയ ശിശു സൗഹൃദ അവാർഡ് തുടർച്ചയായ രണ്ടാം വർഷവും കരസ്ഥമാക്കാനായത് ഏറെ സവിശേഷതയുള്ളതാണ്. ഓരോ സംസ്ഥാനത്ത് നിന്നും ഒരു ഗ്രാമ പഞ്ചായത്തിന് മാത്രമാണ് ശിശു സൗഹൃദ അവാർഡ് നൽകുന്നത്.

അങ്കണവാടികൾ, ശിശു മന്ദിരം, ബഡ്സ് സ്പെഷൽ സ്‌കൂൾ, സ്‌കൂളുകൾ എന്നിവയിലൂടെയുള്ള പ്രവർത്തനങ്ങളോടൊപ്പം കുടുംബശ്രീ ബാലസഭകൾ മുഖേനയുള്ള ഇടപെടലുകളും അവാർഡിന് സഹായകരമായിട്ടുണ്ട്. ബാലസൗഹൃദ പഞ്ചായത്ത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ, കുട്ടികളുടെയും വയോജനങ്ങളുടെയും മാനസിക ഐക്യം അടിസ്ഥാനമാക്കി നടപ്പാക്കിയ ആരോഗ്യ പാർക്ക്, ബഡ്സ് സ്‌കൂളിലെ തൊഴിൽ പരിശീലനങ്ങൾ, കൊവിഡ് 19 കാലത്ത് കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കിയത് എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികൾ പൊതുജനങ്ങളുടെ സഹായത്തോടെ ഏറ്റെടുക്കാൻ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.

ഗ്രാമസഭകൾ അംഗീകരിച്ച പദ്ധതികൾ വഴി സാമൂഹിക-സാമ്പത്തിക വികസനത്തിന് മികച്ച സംഭാവന നൽകിയതിനാണ് നാനാജി ദേശ്മുഖ് രാഷ്ടീയ ഗൗരവ് ഗ്രാമസഭാ പുരസ്‌കാരം പഞ്ചായത്തിനെ തേടിയെത്തിയത്. പ്രധാനമായും സേവന മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളാണ് ശ്രദ്ധേയമായ പദ്ധതികൾ. ഭിന്നശേഷി വിഭാഗം, വയോജനങ്ങൾ, വനിത, ശിശു, പട്ടികജാതി വിഭാഗം എന്നീ മേഖലകളിൽ വ്യക്തിഗതവും സാമൂഹ്യവുമായ പദ്ധതികൾ ഗ്രാമസഭയുടെ ഇടപെടലുകളാൽ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് അവാർഡ് ലഭിച്ചത്. ഗ്രാമസഭകൾ അംഗീകരിച്ച പദ്ധതികൾ വഴി സാമൂഹിക-സാമ്പത്തിക വികസനത്തിന് മികച്ച സംഭാവന നൽകിയതിനാണ് നാനാജി ദേശ്മുഖ് രാഷ്ടീയ ഗൗരവ് ഗ്രാമസഭാ പുരസ്‌കാരം പഞ്ചായത്തിനെ തേടിയെത്തിയത്. പ്രധാനമായും സേവന മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളാണ് ശ്രദ്ധേയമായ പദ്ധതികൾ.

ഭിന്നശേഷി വിഭാഗം, വയോജനങ്ങൾ, വനിത, ശിശു, പട്ടികജാതി വിഭാഗം എന്നീ മേഖലകളിൽ വ്യക്തിഗതവും സാമൂഹ്യവുമായ പദ്ധതികൾ ഗ്രാമസഭയുടെ ഇടപെടലുകളാൽ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് അവാർഡ് ലഭിച്ചത്. ഭരണ സമിതി, നിർവഹണ ഉദ്യോഗസ്ഥർ, മറ്റു ജീവനക്കാർ, ആസൂത്രണ സമിതി, വർക്കിംഗ് ഗ്രൂപ്പുകൾ, ആർ പിമാർ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾഎന്നിവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് ഒട്ടേറെ ബഹുമതികൾ ഗ്രാമ പഞ്ചായത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close