കണ്ണൂർ

വേനൽമഴ: ചെമ്പുക്കാവിൽ വൻ നാശനഷ്ടം

പെരുവ ∙ കണ്ണവം വനത്തിലെ ചെമ്പുക്കാവ് ഭാഗത്ത്‌ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടങ്ങൾ. കവുങ്ങിൽ ബിയാത്തുവിന്റെ വീടിനു മുകളിൽ തെങ്ങ് പൊട്ടി വീണും വടക്കേമുക്ക് ചിറ്റാരി വിനോദിന്റെ വീടിനു മുകളിൽ കമുക് പൊട്ടി വീണും വീടുകൾക്ക് നാശനഷ്ടം ഉണ്ടായി.

ഈ ഭാഗത്ത് 10 ഓളം വൈദ്യുത തൂണുകൾ മരം പൊട്ടി വീണു തകർന്നു. ചെമ്പുക്കാവ് ഭാഗത്തേക്ക് റോഡിൽ മരങ്ങൾ വീണു ഗതാഗത തടസ്സം ഉണ്ടായത് പേരാവൂർ ഫയർ ഫോഴ്‌സ്‌ എത്തി നീക്കം ചെയ്തു. കുന്നുവളപ്പ്, തെറ്റുമ്മൽ കോളനികളിലും റോഡിൽ തടസ്സം ഉണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close