കേരളം

ഗെസ്റ്റ് ഹൗസുകളുടെ നവീകരണം വേഗത്തിലാക്കും: മന്ത്രി റിയാസ്

കണ്ണൂർ ∙ സംസ്ഥാനത്തെ എല്ലാ ഗെസ്റ്റ് ഹൗസുകളുടെയും നവീകരണ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുമെന്ന് ടൂറിസം മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കണ്ണൂർ ഗവ. ഗെസ്റ്റ് ഹൗസിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരിപാലനത്തിനും മികച്ച ശ്രദ്ധപുലർത്തും. മരാമത്തിന് കീഴിലടക്കമുള്ള റെസ്റ്റ് ഹൗസുകളുടെ ഓൺലൈൻ ബുക്കിങ് സേവനം കൂടുതൽ സൗകര്യപ്രദമാക്കും. ഗവ. ഗെസ്റ്റ് ഹൗസിൽ രണ്ടു ഘട്ടമായി നടക്കുന്ന നവീകരണ പ്രവൃത്തിയിൽ 2.32 കോടിയുടെ ആദ്യഘട്ടമാണ് പൂർത്തിയായത്.

കടലിന് അഭിമുഖമായ അഡിഷനൽ ബ്ലോക്കിന്റെ പുതുക്കിയ മുറികൾ, ലോബി, ലിഫ്റ്റ്, ജനറേറ്റർ, നവീകരിച്ച ഡൈനിങ് ഹാൾ, പാർക്കിങ് സൗകര്യം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. ഡോ. വി.ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കലക്ടർ എസ്.ചന്ദ്രശേഖർ, ടൂറിസം മേഖലാ ജോയിന്റ് ഡയറക്ടർ സി.എൻ.അനിത കുമാരി എന്നിവർ പ്രസംഗ‌ിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close