കേരളം
ഉരുൾപ്പൊട്ടലിൽ 5 വയസുകാരനടക്കം ഒരു കുടുംബത്തിലെ 5പേർക്ക് ദാരുണാന്ത്യം
നോവായി കുടയത്തൂർ. തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപം ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ അഞ്ച് വയസ്സുള്ള കുഞ്ഞടക്കം 5 പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയിൽ പെട്ട് മരിച്ചത്.
ഇവരിൽ തങ്കമ്മയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തൊട്ടു പിന്നാലെ കൊച്ചുമകൻ ദേവാനന്ദിന്‍റെ മൃതദേഹം കണ്ടെടുത്തു. വീടിനു താഴെയായി അടിഞ്ഞുകൂടിയ മണ്ണിന് അടിയിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
പിന്നീട് ഷിമയുടെ എന്നിവരുടെ മൃതദേഹം കണ്ടെത്തി . പൊലീസിന്‍റേയും ഫയർഫോഴ്സിന്‍റേയും നാട്ടുകാരുടേയും ശ്രമം തുടരുന്നതിനിടെ തന്നെ ഡോഗ് സ്ക്വാഡ് എത്തിയത്. ഡോഗ് സ്ക്വാഡിന്‍റെ പരിശോധനയിലാണ് വീടിരുന്ന ഭാഗത്ത് തന്നെ സോമന്‍റേയും ഭാര്യ ഷിജിയുടേയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമാകും ബന്ധുക്കൾക്ക് വിട്ടുനൽകുക.