കണ്ണൂർ

പ്രണയനൈരാശ്യം: കണ്ണൂരിൽ കാമുകിയുടൈ വീടിന് മുന്നിൽ പെട്രൊളൊഴിച്ച് തീ കൊളുത്തിയ 24കാരൻ മരിച്ചു

പ്രണയ നൈരാശ്യത്തെ തുടർന്ന് കാമുകിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കാവുമ്പായി ഐച്ചേരിയിലെ ലക്ഷ്മണന്റെയും സിജിയുടെയും മകൻ പണ്ണേരി ലെജിൻ(24) മരിച്ചത്.

ഞായറാഴ്ചയാണ് ഇയാൾ കാമുകിയുടെ വിളക്കന്നൂർ കണ്ണാടിപ്പാറയിലെ വീടിന് മുന്നിലെത്തി ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. പരിസരവാസികളും ഇയാളെ പിന്തുടർന്നെത്തിയ സുഹൃത്തുക്കളും ചേർന്ന് തീ അണക്കുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ പരിയാരത്തും പിന്നീട് മംഗലാപുരത്തും പ്രവേശിപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close