ഇരിട്ടി
ചെക്പോസ്റ്റിൽ വിദേശ നിർമിത സിഗരറ്റുകൾ പിടികൂടി
ഇരിട്ടി ∙ കർണാടകയിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന വിദേശ നിർമിത സിഗരറ്റുകൾ കൂട്ടുപുഴ ചെക്പോസ്റ്റിൽ എക്സൈസ് സംഘം പിടികൂടി. നിയമപരമായ മുന്നറിയിപ്പ് പതിക്കാത്ത 400 പാക്കറ്റ് അനധികൃത വിദേശ നിർമിത സിഗരറ്റ് കസ്റ്റഡിയിൽ എടുത്തു. സിഗരറ്റുമായി പിടിയിലായ മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശി റയീസിൽ നിന്ന് 5000 രൂപ പിഴ ഈടാക്കി. വാഹന പരിശോധനയിലാണു സിഗരറ്റ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ കെ.ഷാജി, പ്രിവന്റീവ് ഓഫിസർമാരായ കെ.വി.ബിജു, എം.പി.സജീവൻ, സിവിൽ എക്സൈസ് ഓഫിസർ പി.എസ്.ശിവദാസൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.