കണ്ണൂർ
കാഴ്ചക്കാര്‍ക്ക് കൗതുകമായി കണ്ണൂരിൽ പാര്‍ട്ടി കോണ്‍ഗ്രസ് വിളംബര ജാഥ നടന്നു
കണ്ണൂര്‍: നഗരത്തെ ആവേശത്തിലാഴ്ത്തി പാര്‍ട്ടി കോണ്‍ഗ്രസ് വിളംബര ജാഥ. ആയോധന കലകളും വാദ്യമേളങ്ങളുമെല്ലാമായി ആഘോഷ ഭരിതമായിരുന്നു വിളബര ജാഥ. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിക്ക് പേരാണ് ജാഥയില്‍ അണിനിരന്നത്.
വര്‍ണശബളമായ ഘോഷയാത്രയ്ക്ക് ആയോധന കലകളും വാദ്യമേളങ്ങളും മാറ്റുകൂട്ടി. നഗരമധ്യം ആയോധന കലകള്‍ക്ക് വേദിയായതോടെ കാഴ്ചക്കാര്‍ക്കും കൗതുകമായി. കണ്ണൂര്‍ പ്രഭാത് ജംഗ്ഷനില്‍ നിന്നാരംഭിച്ച വിളബര ജാഥ സ്റ്റേഡിയം കോര്‍ണറിലാണ് അവസാനിച്ചത്.
സിപിഐ എം സംസ്ഥാന ജില്ലാ നേതാക്കള്‍ ജാഥക്ക് നേതൃത്വം നല്‍കി.