കണ്ണൂർ

ഇനി ജനനേതാവിനെ കണ്ടറിയാം; നായനാർ മ്യൂസിയം തുറന്നു

കണ്ണൂർ: കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാറിന്‍റെ സ്‌മരണക്കായി നായനാർ അക്കാദമിയിൽ മ്യൂസിയം തുറന്നു. നായനാരുടെ സമരജീവിതവും പാർട്ടിയുടെ പോരാട്ടവഴികളും കാഴ്ചാനുഭവമാകും. ഇ.കെ. നായനാർ ട്രസ്റ്റ്‌ ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം ഉദ്ഘാടനം ചെയ്തു. രാഷ്‌ട്രീയശത്രുക്കളുടെ മനസ്സിലുൾപ്പെടെ പ്രത്യേക സ്ഥാനം നേടിയ നേതാവാണ്‌ നായനാരെന്നും ഏവരുടെയും സ്നേഹാദരം ഏറ്റുവാങ്ങിയ ആ ഘട്ടം മാത്രമല്ല ത്യാഗവും പോരാട്ടവും യാതനയും നിറഞ്ഞ ഘട്ടങ്ങളും ആ ജീവിതത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്ന് ഉപയോഗിച്ചിരന്ന അതേ മേശയ്ക്കരികിൽ കസേരയിട്ട് കയ്യിലൊരു പേനയുമായി ഇരിക്കുന്ന സഖാവിന്റെ മെഴുകുപ്രതിമ വർഷങ്ങൾക്കു മുൻപത്തെ നായനാർ കാലത്തേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകും. ഹോളോഗ്രാം സാങ്കേതികവിദ്യയുടെ സഹായത്തോടെ നായനാരോടു സംസാരിക്കാനുള്ള സൗകര്യവും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. നായനാരുടെ വായനാമുറിയുടെ മേശപ്പുറത്തുണ്ടായിരുന്ന കൊമ്പുകോർത്തു നിൽക്കുന്ന ആനകളുടെ ശിൽപവും പുസ്തകങ്ങളും ഫോണും അതേപടി ക്രമീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close