ഇരിട്ടികണ്ണൂർ

കോവിഡ് മുന്നണി പോരാളികൾക്ക് നന്മയുടെ രണ്ടാംഘട്ട മാസ്ക്ക് വിതരണം.

ഇരിട്ടി  : കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർ, പൊലിസ്, അഗ്നി രക്ഷാസേന ,മാധ്യമ പ്രവർത്തകർ എന്നിവർക്ക് ഇരിട്ടി നന്മചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എൻ.95 മാസ്ക്ക് വിതരണം ചെയ്തു.

രണ്ടാംഘട്ട വിതരണം മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.അബ്ദുള്ള, ഇരിട്ടി അഗ്നി രക്ഷാ നിലയം റെസ്ക്യൂ ഓഫിസർ അനീഷ് മാത്യു എന്നിവർക്ക് കൈമാറി ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ.ദിനേശൻ കൊതേരി ഉദ്ഘാടനം ചെയ്തു

ഇരിട്ടി സാക്ക് കമ്പ്യൂട്ടർ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ നന്മ പ്രസിഡണ്ട് കെ.മോഹനൻ അധ്യക്ഷനായി. നന്മപബ്ലിക്ക്‌ ലൈബ്രറിയിലേക്ക് ഇരിട്ടി ലയൺസ് ക്ലബ്ബ് നൽകുന്ന കാരംസ് ബോർഡുകൾ, ലയൺസ് പ്രസിഡണ്ട് വിജേഷ് ഒതയോത്ത് ഹരീന്ദ്രൻ പുതുശേരിക്ക് കൈമാറി.

ഇരിട്ടി പ്രസ് ഫോറം പ്രസിഡണ്ട് സദാനന്ദൻകുയിലൂർ, സാക്ക് മാനേജിംഗ് ഡയറക്ടർ കെ.അബ്ദുള്ള,നൻമഭാരവാഹികളായ സന്തോഷ് കോയിറ്റി, കെ.സുരേശൻ, വി.എം.നാരായണൻ, വി.പി.സതീശൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close