കണ്ണൂർ
കണ്ണൂരിൽ നിന്ന് വിനോദ സഞ്ചാരത്തിനു പോയ ബസിന് തീപിടിച്ചു
പനാജി: കണ്ണൂര്‍ മാതമംഗലം ജെബിഎസ് കോളേജില്‍ നിന്ന് വിനോദ സഞ്ചാരത്തിനു പോയ ബസിന് തീപിടിച്ചു. തീ പിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. എന്നാൽ ആര്‍ക്കും അപായമില്ല.
ഓള്‍ഡ് ഗോവ ബെന്‍സരിക്ക് സമീപമാണ് ബസിന് തീ പിടിച്ചത്. അഗ്നിശമന സേന എത്തി തീയണച്ചു. ബസിന് തീ പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.