കണ്ണൂർ
കക്കാട് റോഡിൽ ഗ്യാസ് ഗോഡൗൺ പരിസരത്തെ മാലിന്യത്തിന് തീപിടിച്ചു
കണ്ണൂർ : ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപത്തെ പറമ്പിൽ കൂട്ടിയിട്ട മാലിന്യത്തിന് രാത്രി തീപിടിച്ചു. കക്കാട് റോഡിൽ സ്വാമിമഠത്തിനടുത്ത ആളൊഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ട മാലിന്യത്തിനാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ തീപിടിച്ചത്. തീ സമീപത്തെ പുൽച്ചെടികളിലേക്ക് പടർന്നു. അസി. സ്റ്റേഷൻ ഓഫീസർ പുരുഷോത്തമന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ അരമണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്.