കണ്ണൂർ
കണ്ണൂരിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്നു വീണുമരിച്ചു
കണ്ണൂർ: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. കണ്ണൂർ ആലക്കോട് പാത്തൻപാറ മേലാരുംതട്ടിലെ തോട്ടപ്പള്ളിൽ ബിജു (44) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ തേങ്ങപറിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സോജി. മക്കൾ : സജയ്, സ്നേഹ