കണ്ണൂർ

കാർഷിക മേഖലക്ക് ഊന്നൽ നൽകി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

പഴയങ്ങാടി: കാർഷിക മേഖലക്കും വ്യവസായ മേഖലക്കും ഊന്നൽ നൽകി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഡി വിമല അവതരിപ്പിച്ചു. 21,55,78,000 രൂപ വരവും 21,42,09,500 രൂപ ചെലവും പ്രതീക്ഷിക്കുന്ന മിച്ചബഡ്ജറ്റാണ് അവതരിപ്പിച്ചത്. നെല്ലിന് ഒരു കരുതൽ “എന്ന പേരിൽ 21 ലക്ഷം രൂപ നെൽ കൃഷിക്കായി നീക്കിവച്ചു. സമൃദ്ധി എന്ന പേരിൽ കാർഷിക വിപണന മേള സംഘടിപ്പിക്കുന്നതിന് 5 ലക്ഷം രൂപയും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൈക്കുടം നിറയെ എന്ന പേരിൽ ആഴ്ച ചന്ത സംഘടിപ്പിക്കുന്നതിനായി 5 ലക്ഷം രൂപയും സ്നേഹക്കൂട് എന്ന പേരിൽ ലൈഫ് പാർപ്പിട സമുച്ചയ നിർമ്മാണത്തിനായി 56 ലക്ഷം രൂപയും ഉൾകൊള്ളിച്ചിട്ടുണ്ട് . പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, എ.ഡി.എ സുരേന്ദ്രൻ, പ്രേമസുരേന്ദ്രൻ, ജോർജ് തോമസ്, എ.വി രവീന്ദ്രൻ, സി.പി.റഫീഖ്, ബ്ലോക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close