കണ്ണൂർ

കണ്ണൂരിൽ വൻ മയക്ക് മരുന്ന് വേട്ട: ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ.

കണ്ണൂരിൽ വൻ മയക്ക് മരുന്ന് വേട്ട, എക്സെസ് എൻഫോഴ്സ്മെൻറ് ആൻറിനാർക്കോട്ടിക്ക് സ്പെഷ്യൽ സെൽ സ്ക്വാഡ് നടത്തിയ റയിഡിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിലായി, ചാലാട് ജന്നത്ത് വീട്ടിൽ നിസാമുദ്ധീനാണ് പിടിയിലായത്, ഇയാളുടെ വീട്ടിൽ സൂക്ഷിച്ചരണ്ട് ലക്ഷം രൂപ വിലവരുന്ന ഹാഷിഷും വീട് മുറ്റത്ത് നിർത്തിയിട്ട കാറിൽ സൂക്ഷിച്ച അര ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവുമാണ് പിടികൂടിയത്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്’ സ്ക്വഡിലെ സർക്കിൾ ഇൻസ്പെക്ടർ ടി. അനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആൻറി നർക്കോട്ടിക്  സ്പെഷ്യൽ സ്ക്വാഡ് സി.ഐ.പി.പി ജനാർദ്ദനന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് നിസാമുദ്ദീന്റെ ചാലോടുള്ള വീട്ടിൽ നിന്ന് വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വരുന്ന 957 ഗ്രാം ഹാഷിഷൂം വീട്ട് മുറ്റത്ത് നിർത്തിയിട്ട കാറിൽ നിന്ന് അര ലക്ഷത്തോളം രൂപ വിലവരുന്ന 23 കിലോ 50 ഗ്രാംകഞ്ചാവും പിടികൂടിയത്.

കഞ്ചാവ് കണ്ടെടുത്ത കെ.എൽ 13 X 7700 ഫിയറ്റ്ലിനിയ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കണ്ണൂർ നഗരത്തിൽ ഹാഷിഷ് ഓയിൽ കഞ്ചാവ് തുടങ്ങിയ മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് നിസാമുദ്ദീന് എന്ന് എക്സൈസ് പറഞ്ഞു.

ബാംഗളൂരിൽ നിന്ന് മൊത്തമായി മയക്ക് മരുന്ന് കടത്തികൊണ്ട് വന്ന് ചില്ലറ വിൽപ്പനക്കാർക്ക് എത്തിച്ച് കൊടുക്കുകയാണ് പതിവ്, റയിഡ് നടത്തിയ എക്സെസ് സംഘത്തിൽ ഇൻസ്പെക്ടർ എം ജിജിൽ കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എൻ ടി ധ്രുവൻ സിവിൽ എക്സൈസ് ഓഫീസർമാരായ വി.പി.ശ്രീകുമാർ ,സി പങ്കജാക്ഷൻ എം സജിത്ത്, പി.വി ദിവ്യ, ടി.കെ.ഷാൻ, എം.പ്രവീൺ, സീനിയർ ഗ്രേഡ്എക്സൈസ് ഡ്രൈവർ കെ.ഇസ്മായിൽ എന്നിവരും പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close