ഇരിട്ടി

48മണിക്കൂർ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ശ്രീകണ്ടാപുരം ടൗണിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

ശ്രീകണ്ടാപുരം : 48മണിക്കൂർ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ശ്രീകണ്ടാപുരം ടൗണിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗം ഐഎൻടിയുസി നേതാവ് കുര്യൻ മാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം സി ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം പി സന്തോഷ് സ്വാഗതം പറഞ്ഞു. പി മാധവൻ, അഡ്വക്കറ്റ് രാജീവൻ, പക്കർ ഹാജി, വി സി രാമചന്ദ്രൻ, എം ഒ മാധവൻ, പ്രകാശൻ നിടിയേങ്ങ, കെ വി രാമചന്ദ്രൻ, പ്രീത,തോമസ് എന്നിവർ സംസാരിച്ചു. സംയുക്ത തൊഴിലാളി യൂണിയന്റെ പ്രകടനം ശ്രീകണ്ഠാപുരം ടൗൺ ചുറ്റി ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡിൽ സമാപിച്ചു. 48 മണിക്കൂർ പണിമുടക്കിന്റെ ഭാഗമായി ശ്രീകണ്ഠാപുരം ടൗണിൽ 48 മണിക്കൂറും സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പിക്കറ്റിംങ്ങുംപൊതുയോഗവുംനടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close