ഇരിട്ടി

കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം വ്യാഴാഴ്ച സമാപിക്കും

ഇരിട്ടി : കീഴൂർ മഹാവിഷ്ണു ക്ഷേത്രം വാർഷിക മഹോത്സവം വ്യാഴാഴ്ച നടക്കുന്ന ആറാട്ടോടെ സമാപിക്കും. ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രി പള്ളിവേട്ട നടന്നു. തുടർന്ന് ക്ഷേത്രത്തോട് ചേർന്ന ബാവലിപ്പുഴയിൽ ഗംഗാജ്യോതി സമർപ്പണം നടന്നു. പുഴയെ ഗംഗയായി സങ്കല്പിച്ചുകൊണ്ട് നിരവധി ഭക്തജനങ്ങൾ ചിരാതുകളിൽ ദീപം തെളിയിച്ചു ആരതിയുഴിഞ്ഞ് നദിയിൽ സമർപ്പിച്ചു. 24 ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആറാട്ട് എഴുന്നള്ളിപ്പും, ആറാട്ടും നടക്കും. 12 മണിക്ക് കൊടിയിറക്കിന് ശേഷം അന്നപ്രാസാദ ഊട്ടോടെ ഉത്സവം സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close